വന്‍കിട പദ്ധതികള്‍ക്ക് അസാധാരണ കരാര്‍ നിരക്കുകളും കൃത്യമായ ബില്‍തുക നല്‍കലും ഉറപ്പു വരുത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന അതീവ ജാഗ്രത സംസ്ഥാനത്തെ ചെറുകിട ഇടത്തരം പദ്ധതികളുടെ പ്രവര്‍ത്തനം മുടക്കുന്ന തരത്തിലാവരുതെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അസന്തുലിത കരാര്‍ വ്യവസ്ഥകളും വന്‍കുടിശ്ശികയും തീരുമാനങ്ങള്‍ വൈകുന്നതും ചെറുകിട ഇടത്തരം പദ്ധതികള്‍ ഇഴയുന്നതിനും മുടങ്ങുന്നതിനും കാരണമാകുന്നു.
അണക്കെട്ടുകളുടെ പുനരുദ്ധാരണവും അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട 240 കോടിരൂപയുടെ ലോകബാങ്ക് പദ്ധതി, അധികൃതരുടെ പ്രായോഗികമല്ലാത്ത നിലപാട് മൂലം ഏറ്റെടുക്കാന്‍ കരാറുകാരില്ലാത്ത സ്ഥിതിയിലാണ്.
ദേശീയ ജലപാത, ജപ്പാന്‍കുടിവെള്ള പദ്ധതി, കുട്ടനാട് പാക്കേജ് തുടങ്ങിയവയും അനിശ്ചിതമായി നീളുന്നത് അധികൃതരുടെ പ്രതീകൂല നിലപാടുമൂലമാണ്.
കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തിയാക്കി ഗുണദോഷ ഫലങ്ങള്‍ വിലയിരുത്തുന്നതിനു ശേഷം മറ്റ് മെട്രോ റിയ്ല പദ്ധതികള്‍ ആരംഭിക്കുന്നതാണ് രാജ്യതാല്‍പര്യത്തിന് അഭികാമ്യം.
ദേശീയ പാതയുള്‍പ്പെടെയുള്ള സംസ്ഥാനത്തെ റോഡുകള്‍ ഭാവിഗതാഗത തിരക്കിനനുസൃതമായി വികസിപ്പിക്കുന്നതിന് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം ആവശ്യമാണെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റോഡ് പുനരുദ്ധാരണത്തിനുള്ള അവഗണന തുടര്‍ന്നാല്‍ 2025 ല്‍ കേരളത്തില്‍ റോഡ് ഗതാഗതം അസാദ്ധ്യമാകും.
വന്‍കിടപദ്ധതികളുടെ മുന്‍ഗണനാക്രമവും ഫണ്ട് സമാഹരണ മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിന് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
100 കോടിയില്‍ അധികം അടങ്കല്‍ വരുന്ന പദ്ധതികളുടെ കരാര്‍ വ്യവസ്ഥകള്‍ നടത്തിപ്പ് തുടങ്ങിയവ നിയമസഭ ചര്‍ച്ച ചെയ്ത് സുതാര്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
നിര്‍മ്മിതികളില്‍ ഭൂകന്പപ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഭൂകന്പ പ്രതിരോധശേഷിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മേയ് 27 ന് തിരുവനന്തപുരത്ത് സെമിനാര്‍ നടത്തുന്നു.
വാര്‍ത്താസമ്മേളനത്തില്‍ കെ.ജി.സി.എ. സംസ്ഥാന പ്രസിഡന്‍റ് വര്‍ഗ്ഗീസ് കണ്ണന്പള്ളി, സംസ്ഥാന ട്രഷറര്‍ കെ. അനില്‍കുമാര്‍, ജില്ലാ പ്രസിഡന്‍റ് ആര്‍. വിശ്വനാഥന്‍, സംസ്ഥാന സെക്രട്ടറി അഷറഫ് കടവിളാകം, വി.പി.ആര്‍. റോയി, ഇ.എ. വഹാബ്, വിജയകുമാരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.