തിരുവനന്തപുരം – കേരളത്തില്‍ സി.പി.എമ്മിന്‍റെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടതുകൊണ്ടാണ് വിഭാഗീയത പാര്‍ട്ടിയണികളില്‍ പടര്‍ന്നു പിടിച്ചത്. ഇതിനെതിരെ പുതിയ തന്ത്രവുമായി പാര്‍ട്ടി സജ്ജമാവുകയാണ്. ഇതുമൂലം യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുകയും ചെയ്തു.
പുതിയ ശാസ്ത്രീയ പഠനത്തിന്‍റെ ഫലമായി എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവകമ്മിറ്റികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് യുവാക്കള്‍ ക്ഷേത്രദര്‍ശനം ആരംഭിച്ചത്. അവരുടെ ആര്‍ഭാടജീവിതത്തിന് കടിഞ്ഞാണിടാന്‍ നേതാക്കള്‍ മുതിരരുതെന്നും മുകളില്‍ നിന്നും രഹസ്യനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇത് യുവാക്കളെ പാര്‍ട്ടിയുമായി അടുക്കുവാനുള്ള വഴി തെളിയിക്കുകയായിരുന്നു. ആര്‍ഭാടജീവിതത്തിന് പുറമേ ആഭാസകരമായ പ്രവര്‍ത്തനങ്ങളോ സ്ത്രീകളുടെ പരാതിയോ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ഏതെങ്കിലും പരാതി ഉണ്ടായാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ പ്രത്യയശാസ്ത്രത്തെ ആരും ഉയര്‍ത്തിപ്പിടിക്കാറുമില്ല. ഇപ്പോള്‍ പാര്‍ട്ടിയില്‍ ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് വി.എസ്. അച്ചുതാനന്ദന്‍റെയും, പിണറായി വിജയന്‍റെയും പ്രവര്‍ത്തനങ്ങളാണ്.
ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ യുവാക്കളിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അതീവഗുരുതരമായ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ആരെ അംഗീകരിക്കണം ആരെ തള്ളണം എന്ന ആശങ്കയാണ് അണികളില്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ യുവാക്കളും പ്രവര്‍ത്തകരും പിണറായിയെ അനുകൂലിക്കുന്നവരാണ്. അതേസമയം വി.എസിനെ അനുകൂലിക്കുവാന്‍ പറ്റാത്ത സാഹചര്യങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായതായി അനുഭവസ്ഥര്‍ പറയുന്നു. ഉദാഹരണമായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ യോഗത്തിലും സമ്മേളനത്തിലും വി.എസ്. പാര്‍ട്ടി ഉത്തരവ് ലംഘിച്ച് സംബന്ധിക്കുന്നുവെന്ന പരാതിയാണ് ഏറ്റവും മുന്നിലുള്ളത്. ടി.പി. വധക്കേസില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ തള്ളി കെ. രമയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഏറ്റവും വലിയ പ്രഹരമായിരുന്നു. ഈ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം പലതവണ അദ്ദേഹത്തെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും വി.എസ്. അനുസരിച്ചില്ല. ഇതിന്‍റെ പേരില്‍ ചിലനടപടികള്‍ സ്വീകരിച്ചുവെങ്കിലും അദ്ദേഹം ഇപ്പോഴും ഒറ്റയാന്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. പാര്‍ട്ടിക്ക് മുകളില്‍ ആരും പറക്കേണ്ടെന്ന് കേരളത്തിലെ ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചുവെങ്കിലും, വി.എസ്. അവയെ പുച്ഛിച്ചു തള്ളുകയായിരുന്നു.
അഖിലേന്ത്യാ സെക്രട്ടറി യചൂരി വി.എസിനെ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷിച്ച സഖാവാണ്. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യത്തിലാണ് ഇപ്പോഴത്തെ പാര്‍ട്ടി ലംഘന നടപടികളെന്ന് അറിയുന്നു. എന്നാല്‍ യചൂരി കേരളത്തിന്‍റെ ശാസ്ത്രത്തില്‍ അഗാധമായ ഇടപെടല്‍ നടത്തുമെന്ന് പാര്‍ട്ടിക്കറിയില്ല. കാരണം അഖിലേന്ത്യാ സെക്രട്ടറിയെ തെരഞ്ഞെടുത്തപ്പോള്‍ കേരളത്തിലെ നേതാക്കള്‍ എസ്. രാമചന്ദ്രന്‍പിള്ളക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വി.എസ്. യചൂരിയെ ദിവസങ്ങള്‍ക്കു മുന്‍പു തന്നെ പിന്തുണ നല്‍കിയിരുന്നു. ഇതിന്‍റെ പേരില്‍ വി.എസിനെ യചൂരിക്ക് രക്ഷിക്കുവാന്‍ പറ്റില്ല.
അതേസമയം മുന്‍ സെക്രട്ടറി പിണറായി വിജയന്‍ മൗനിയായി പ്രകടിപ്പിക്കുന്നുവെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വി.എസിനെ ഒരു ഭാഗത്ത് ഒതുക്കുകതന്നെ ചെയ്യും. എന്നാല്‍ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലേക്ക് ചേക്കേറാന്‍ പറ്റുകയുള്ളൂ. എന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളും മറ്റും പിണറായിക്ക് പിന്‍തുണ നല്‍കിക്കഴിഞ്ഞു. ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്‍റെ സ്വന്തം മനസ്സാണ്. ഈ സാഹചര്യത്തില്‍ പിണറായിക്കു തന്നെയാണ് കേരളത്തില്‍ മുന്‍തൂക്കം നല്‍കുന്നത്.
യുവാക്കളെ പാര്‍ട്ടിയില്‍ ആകര്‍ഷിക്കുവാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനു മുന്‍പ് തന്നെ കേരളത്തില്‍ അതു പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. അതുപോലെ എല്‍.ഡി.എഫില്‍ നിന്നും പിരിഞ്ഞുപോയ ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവരുവാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. ഒന്നാം ഘട്ടമെന്ന നിലയില്‍ ജെ.എസ്.എസിനെ എല്‍.ഡി.എഫില്‍ ക്ഷണിച്ചുകഴിഞ്ഞു. അടുത്തഘട്ടം സോഷ്യലിസ്റ്റ് ജനതയെ എല്‍.ഡി.എഫില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും ത്വരിതഗതിയില്‍ നടക്കുകയാണ്. പാര്‍ട്ടി പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ സി.പി.എൺ. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഒരുവട്ടം ചര്‍ച്ച നടന്നു.
യുവാക്കളേയും ഘടകകക്ഷികളേയും എല്‍.ഡി.എഫില്‍ തിരികെ എത്തുന്നതോടെ എല്‍.ഡി.എഫ്. വിപുലമാവുകയാണ്. പ്രത്യയശാസ്ത്രത്തിന്‍റെ ഘടന മാറ്റുകയാണ് പാര്‍ട്ടിയുടെ ഉദ്ദേശം.കയാണ് പാര്‍ട്ടിയുടെ ഉദ്ദേശം.
-ഒബ്സര്‍വര്‍