ജനങ്ങളെ കേന്ദ്രബിന്ദുവാക്കി വികസനം നടത്തണം

0

തിരുവനന്തപുരം – ജനങ്ങളെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടു ഒരു വികസനമാണ് കേരളത്തിനാവശ്യമെന്ന് സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

kanam-rajendran-pathramonli
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മീറ്റ് പരിപാടിയില്‍ കേരളം എങ്ങോട്ട് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.  കേരളത്തിന്‍റെ പരന്പരാഗതമായ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് വികസനം നടത്തേണ്ടത്.  ടൂറിസം ആയൂര്‍വേദ ചികിത്സകള്‍ തുടങ്ങിയവ വ്യാപിക്കുന്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും കാനം രാജേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. കേരള മോഡല്‍ വികസനമാണ് ഇപ്പോള്‍ ഇന്ത്യയും അനുകരിക്കുന്നത്.  അദ്ദേഹം തുടര്‍ന്ന് കേരള കാര്‍ഷിക വികസനത്തില്‍ എല്ലാ പേര്‍ക്കും ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അവ സഫലമാക്കുവാന്‍ പറ്റിയില്ല.  പരന്പരാഗത വ്യവസായത്തെ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ വികസിപ്പിച്ചെടുത്താന്‍ ഇന്നത്തെ തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിക്കിടക്കുന്ന കേരള സര്‍ക്കാരിന് ഒരു നിമിഷം പോലും തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പ്രസ് ക്ലബ് പ്രസിഡന്‍റ് പി.പി. ജെയിംസ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി അനസ് നന്ദിയും പറഞ്ഞു.

Share.

About Author

Comments are closed.